പ്രീ-ടേം ജനനം എങ്ങനെ കുറയ്ക്കാം

നിശ്ചിത തീയതിക്ക് മൂന്ന് ആഴ്ച മുൻപേ നടക്കുന്ന പ്രസവങ്ങളെയാണ് അകാല പ്രസവം അഥവാ പ്രീ-ടേം ജനനം എന്ന് പറയുന്നത്. അതായത് ഗര്‍ഭത്തിന്റെ 37-ാം ആഴ്ചയ്ക്ക് മുമ്പാണ് അകാല പ്രസവം അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവം സംഭവിക്കുന്നത്, അതിൽ തന്നെ 28 ആഴ്ചയിൽ താഴെയുള്ള കുട്ടികളെ Extreme Preterm എന്ന് പറയും.

അകാലത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. പാൽ വലിച്ച് കുടിക്കാനുള്ള ബുദ്ധിമുട്ടും ജനിച്ചയുടനെ കുഞ്ഞുങ്ങളിൽ കാണുന്ന മഞ്ഞപ്പിത്തം വരാനുള്ള സാധ്യതയും ഇത്തരം കുട്ടികളിൽ വളരെയധികമാണ്.

മാസം തികയാതെയുള്ള പ്രസവങ്ങളുടെ കൃത്യമായ കാരണങ്ങൾ എല്ലായ്പോഴും വ്യക്തമല്ല, എന്നാൽ അതിലേക്ക് നയിക്കാറുള്ള ചില പ്രധാനപ്പെട്ട കാര്യങ്ങൾ നമുക്ക് ഇവിടെ ചർച്ച ചെയ്യാം.

Consult with doctorപ്രീ-ടേം ജനനം: കാരണങ്ങൾ 

പ്രീ-ടേം ജനനത്തിന് പലതരം കാരണങ്ങളാണുള്ളത്; അതിന്  കാരണമാകുന്ന ചില റിസ്ക് ഫാക്ടറുകളെകുറിച് ഇവിടെ ചർച്ച ചെയ്യാം 

മുൻപ് അബോർഷൻ സംഭവിച്ചിട്ടുണ്ടെങ്കിൽ: ഏതെങ്കിലും കാരണങ്ങൾ കൊണ്ട് നിങ്ങളുടെ ഗർഭം അലസിപ്പോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ അത്തരം ആളുകളിൽ പ്രീ-ടേം ജനനത്തിന് സാധ്യതയേറെയാണ്.

PAPP-A levels കുറയുന്നത്: പ്രെഗ്നൻസി അസ്സോസിയേറ്റഡ് പ്ലാസ്മ പ്രൊട്ടീൻ എന്നത് ഗർഭ കാലയളവിൽ പ്ലാസന്റയിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ്, ഇതിന്റെ അഭാവം പ്രീ-ടേം ജനനത്തിലേക്ക് നയിക്കാൻ സാധ്യതയേറെയാണ്.

24 ആഴ്ചകൾക്ക് ശേഷം സംഭവിക്കുന്ന രക്തസ്രാവം: ആദ്യത്തെ ട്രൈമെസ്റ്ററിൽ സംഭവിക്കുന്ന രക്തസ്രാവം പ്ലാസന്റയിൽ സംഭവിച്ചിരിക്കുന്ന തകരാറിന്റെ ലക്ഷണമാണ്, ഇത്തരം സാഹചര്യങ്ങളിലും  പ്രീ-ടേം ജനനം സംഭവിക്കാൻ സാധ്യതയുണ്ട്.

ദുർബലമായ സെർവിക്സ് (ഗര്ഭാശയമുഖം): ഗര്ഭാശയമുഖം അഥവാ സെർവിക്സിന്റെ ബലക്കുറവ് പ്രീ-ടേം ജനനം ഉണ്ടാവാനുള്ള റിസ്ക് വർധിപ്പിക്കുന്ന ഒരു ഘടകമാണ്.

ഇരട്ടകുട്ടികളോ അതിലധികമോ ഗർഭം ധരിച്ചാൽ: ഇരട്ട കുട്ടികളോ അതിലധികമോ ഗർഭം ധരിച്ചാൽ അത്തരം പ്രസവങ്ങൾ ബഹുഭൂരിഭാഗവും പ്രീ-ടേം ജനനങ്ങൾ ആയിരിക്കും.

ടൈപ്പ് 1 / ടൈപ്പ്‌ 2 പ്രമേഹങ്ങൾ: ഗർഭകാലത്തെ പ്രമേഹരോഗം മാസം തികയാതെയുള്ള പ്രസവങ്ങളുടെ ഒരു പ്രധാന കാരണമാണ്. കൃത്യമായ ആഹാരരീതികളിലൂടെയും മരുന്നുകളുടെ ഉപയോഗത്തിലൂടെയും പ്രമേഹം നിയന്ത്രിച്ചാൽ ഒരു പരിധിവരെ ഇത് ഒഴിവാക്കാനാകും.

ഗർഭപാത്രത്തിലെ അണുബാധ: പലതരം കാരണങ്ങൾ കൊണ്ടും ഗർഭപാത്രത്തിൽ അണുബാധ പിടിപെടാം. ഇത്തരം അണുബാധകൾ  പ്രീ-ടേം ജനനം ഉണ്ടാവാനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു.

വയസ്സ്: വയസ്സ് പ്രീ-ടേം ജനനത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. 18 വയസ്സിൽ താഴെയോ 40 വയസ്സിന് മുകളിലോ ഉണ്ടാവുന്ന ഗർഭധാരണം പ്രീ-ടേം ജനനം ആവാനുള്ള സാധ്യതകളേറെയാണ്

ആരോഗ്യസ്ഥിതി: അമ്മയുടെ ആരോഗ്യസ്ഥിതി പ്രസവത്തെ കാര്യമായ രീതിയിൽ സ്വാധീനിക്കുന്ന ഒന്നാണ്, ഗർഭ കാലത്ത് അമ്മ നല്ല ആരോഗ്യസ്ഥിതിയിൽ അല്ലാ എങ്കിൽ പ്രീ-ടേം ജനനം ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണ്. 

പ്രീ-ടേം ജനനം സംഭവിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാനാവും?

മാസം തികയാതെയുള്ള പ്രസവം സംഭവിക്കാതിരിക്കണമെങ്കിൽ ഗർഭകാലയളവിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ കരുതൽ ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾ രക്തസമ്മർദ്ധമോ, പ്രമേഹമോ ഉള്ളവരോ, ഒരിക്കൽ ഗർഭം അലസിയിട്ടുള്ള വ്യക്തിയോ ആണെങ്കിൽ.

പ്രീ-ടേം ജനനം സംഭവിക്കാതിരിക്കാൻ നമുക്ക് എന്തൊക്കെ ശ്രദ്ധിക്കാനാകും എന്ന് നോക്കാം:

  1. രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖം ഉള്ളവർ അത് പരമാവധി നിയന്ത്രിച്ചു നിർത്തുക 
  2. ഗർഭ കാലയളവിൽ കൃത്യമായ അളവിൽ പോഷക സമ്പുഷ്ടമായ ആഹാരം ശീലിക്കുക 
  3. പുകവലി മദ്യപാനം തുടങ്ങിയ അനാരോഗ്യപരമായ ശീലങ്ങൾ ഒഴിവാക്കുക
  4. വലിയ ഭാരങ്ങൾ എടുത്തു പൊക്കുന്നത് പോലെ ശാരീരികക്ഷമത കൂടുതൽ ആവശ്യമായ ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക
  5. ഡോക്ടറുടെ നിർദേശ പ്രകാരമുള്ള വ്യായാമങ്ങൾ ചെയ്യുക 
  6. ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുക
  7.  മാനസിക സംഘർഷം  ഒഴിവാക്കാൻ ശ്രദ്ധിക്കുക  

പ്രീ-ടേം ജനനത്തിന്റെ റിസ്കുകൾ നേരത്തെ മനസ്സിലാക്കാനുള്ള അൾട്രാ സൗണ്ട് സ്കാനിംഗ് ബ്ലഡ് ടെസ്റ്റ്, ജെനെറ്റിക്ക് ടെസ്റ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്തി റിസ്‌കുകൾ മനസ്സിലാക്കി ചികിത്സകൾ ആരംഭിക്കാനും ഇപ്പോൾ സാധിക്കും!

സംഗ്രഹം

പ്രീ-ടേം ജനനം അഥവാ മാസം തികയാതെയുള്ള ജനനം എന്നത് കുഞ്ഞിലും അമ്മയിലും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 15 ദശലക്ഷം കുഞ്ഞുങ്ങള്‍ മാസം തികയാതെ ജനിക്കുന്നു, ഈ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അകാലത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ നീണ്ടു നിൽക്കുന്ന അപകടകരമായ  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം.

പ്രീ-ടേം ജനനത്തിന്റെ കൃത്യമായ കാരണങ്ങൾ ഇന്നും അജ്ഞാതമാണെങ്കിലും അതിലേക്ക് നയിക്കാവുന്ന പലതരം ഘടകങ്ങൾ ഉണ്ട്, അമ്മയുടെ പ്രായം മുതൽ പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങൾ വരെ ആ പട്ടികയിൽ ഉൾപ്പെടുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായി ഇവിടെ പ്രതിപാദിച്ചു കഴിഞ്ഞു.

പ്രീ-ടേം ജനനം സംഭവിക്കാതിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന മുൻകരുതലുകളെക്കുറിച്ചും നമ്മൾ ഇവിടെ ചർച്ച ചെയ്തു കഴിഞ്ഞു. നല്ല ആഹാര ശീലം മുതൽ മാനസിക ആരോഗ്യം വരെയുള്ള കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ പ്രീ-ടേം ജനനങ്ങൾ  സംഭവിക്കാതെ നോക്കാൻ  സാധിക്കും.

കൂടുതൽ വിവരങ്ങൾക്കായി KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.

Feel free to contact us for appointments and queries.

Phone Numbers: 0471-2544080, 2544706

Email: info@kjkhospital.com

Subscribe to KJK Hospital YouTube Channel for more informative videos on women’s health

Related Articles

Categories

Share on Social

Scroll to Top