ഗർഭകാലത്ത് ഛർദ്ദി ദോഷകരമാകുന്നത് എന്തുകൊണ്ട്?

ഗർഭകാലത്തെ ഛർദ്ദി

ഗർഭകാലം ഏതൊരു സ്ത്രീയെ സംബന്ധിച്ചും സന്തോഷകരമായ ഒരു കാലഘട്ടമാണ്. സ്വന്തം ശരീരത്തിൽ ഒരു  കുഞ്ഞു ജീവൻ ഉടലെടുക്കുന്നതിൻ്റെ സന്തോഷത്തിലും ആകാംക്ഷയോടും ഒപ്പം അതീവ ജാഗ്രതയും ഗർഭിണികൾ പുലർത്താറുണ്ട്.

എന്നാൽ വിചാരിക്കുന്നതുപോലെ അത്ര എളുപ്പമായിരിക്കില്ല പലർക്കും മാതൃത്വത്തിലേക്കുള്ള ഈ യാത്ര. ഒരു സ്ത്രീ ഗർഭിണിയാകുന്ന ആദ്യ മാസം മുതൽ തന്നെ ഒരുപാട് ശാരീരികവും മാനസികവുമായി മാറ്റങ്ങൾക്ക് അവൾ വിധേയയാകും. ഇതിന്റെ ഫലമായി പല ശാരീരിക അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും സ്ത്രീകൾക്ക് നേരിടേണ്ടതായി വരാറുണ്ട്. ഇതിൽ ഏറെ ഗർഭിണികളെയും അലട്ടുന്ന പ്രശ്നമാണ് ഛർദ്ദി. ഗർഭകാലത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലാണ് ഛർദ്ദി പൊതുവെ കാണപ്പെടുന്നത്. എന്നാൽ ഇതിനു വിപരീതമായി ചിലരിലെങ്കിലും ഛർദ്ദി കൂടുതൽ കാലത്തേയ്ക്ക് നീണ്ടുനിക്കാറുമുണ്ട്.

ഗർഭകാലത്തെ ഛർദ്ദിയുടെ കാരണങ്ങളും അപകട ഘടകങ്ങളും

ഗർഭകാലത്ത് സ്ത്രീകളിൽ ഛർദ്ദി വരാനുള്ള കാരണങ്ങളും ഇവയുടെ അപകട സാധ്യതകൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം.

മോണിംഗ് സിക്ക്നസ്സ്

ഗർഭാവസ്ഥയിൽ ഉള്ള സ്ത്രീകൾ ഛർദ്ദിക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ് മോണിംഗ് സിക്ക്നസ്സ്. മോണിംഗ് സിക്ക്നസ്സ് സാധാരണ ഗതിയിൽ തലവേദന, തലകറക്കം, ഛർദ്ദി, ഓക്കാനം, മനംപിരട്ടൽ എന്നീ ലക്ഷണങ്ങളോടുകൂടിയാണ് കണ്ടുവരാറ്. ഇതിന്റെ ലക്ഷണങ്ങൾ കൂടുതലായും അനുഭവപ്പെടുന്നത് ഗർഭാവസ്ഥയുടെ നാല് മുതൽ പതിനാറാം ആഴ്ചകൾ വരെയാണ്. പ്ലാസന്റ പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ അസ്വസ്ഥതകൾ മെച്ചപ്പെട്ട് വരുന്നതായി കാണാറുണ്ട്. ഗർഭകാലത്ത് ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഈ അവസ്ഥയ്ക്ക്  കാരണമാകുന്നത് എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.

അതേസമയം ചില ഗർഭിണികളിൽ ഛര്‍ദ്ദി വളരെ മോശമാവുകയും അവരുടെ ആരോഗ്യത്തെ പ്രതികൂലമായും  ബാധിക്കാറുണ്ട്. ഇങ്ങന ഉള്ളവരിൽ ശരീരത്തിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും നിലനിർത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും തുടർന്ന് ശരീരഭാരം കുറയുന്നതിലേയ്ക്കും ഡീഹൈഡ്രേഷനിലേയ്ക്കും എത്തിക്കുന്നു. ഈ അവസ്ഥയെ ഹൈപ്പര്‍ എമസിസ്‌ ഗ്രാവിഡാരം എന്നു പറയുന്നു.

ഭക്ഷ്യവിഷബാധ

ഗർഭാവസ്ഥയിൽ ഛർദ്ദി അനുഭവപ്പെടാനുള്ള മറ്റൊരു കാരണമാണ്  ഭക്ഷ്യവിഷബാധ. രോഗപ്രതിരോധ ശേഷി ഏറ്റവും ദുർബലമായ കാലയളവാണ് ഗർഭകാലം. അതുകൊണ്ടുതന്നെ വൃത്തിയില്ലാത്തതോ, ശരിയായ രീതിയിൽ വേവിക്കാത്തതോ, പാകം ചെയ്യാത്തതോ ആയ  ഭക്ഷണങ്ങളോ സുരക്ഷിതമല്ലാത്ത പാനീയങ്ങളോ ഉപയോഗിക്കുന്നത് ഭക്ഷ്യജന്യ രോഗങ്ങൾ വരാനുള്ള അപകടസാധ്യത കൂട്ടുന്നു. തലവേദന, ശരീരവേദന, പനി എന്നീ ലക്ഷണങ്ങളോടുകൂടിയാണ് ഭക്ഷ്യവിഷബാധ സാധാരണ കണ്ടുവരാറ്‌.

മറ്റ് ഘടകങ്ങൾ

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അല്ലാതെ ഗർഭാവസ്ഥയിൽ ഛർദ്ദി ഉണ്ടാകാൻ മറ്റു ചില ഘടകങ്ങൾ കൂടി കാരണമായേക്കാം എന്ന് അറിഞ്ഞിരിക്കുക. ചില ഗന്ധങ്ങൾ അല്ലെങ്കിൽ രുചികൾ മൂലമോ, മൈഗ്രൈൻ ഉള്ളതുകൊണ്ടോ, ഒന്നിൽ കൂടുതൽ ഗർഭസ്ഥശിശുവിനെ വഹിക്കുന്നതുകൊണ്ടോ, ഗർഭകാലത്ത് ഛർദ്ദിയുടെ കുടുംബ ചരിത്രമുള്ളതുകൊണ്ടോ ഗർഭിണിയായ സ്ത്രീക്ക് ഛർദ്ദി ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ പ്രീക്ലാമ്പ്സിയ, പിത്താശയക്കല്ലുകൾ, അൾസർ, അപ്പെൻഡിസൈറ്റിസ് പോലുള്ള രോഗങ്ങളും പ്രശ്നങ്ങൾ ഗുരുതരമാക്കിമാറ്റിയേക്കാം.

ഗർഭകാലത്തെ ഛർദ്ദിയുടെ പാർശ്വഫലങ്ങൾ

ഗർഭാവസ്ഥയിൽ ആയിരിക്കുമ്പോൾ അനുഭവപ്പെടുന്ന ഛർദ്ദിയുടെ കാഠിന്യമനുസരിച്ച് ഗർഭത്തിന്റെ സങ്കീർണതകളിലും മാറ്റം വരാം. മോണിംഗ് സിക്ക്നസ്സ് അസ്വസ്ഥതകൾ ഉണ്ടാക്കുമെങ്കിലും അപകടകരമായ സാഹചര്യങ്ങളിലേക്ക് ഗർഭിണിയെ കൊണ്ടുപോകാറില്ല.

നിയന്ത്രണാതീതമായ രീതിയിൽ ഛർദ്ദി ഉണ്ടായാൽ ഇത് ഡീഹൈഡ്രേഷൻ വരാനും മൂത്രമൊഴിക്കുന്നത് കുറയാനും ഇടയാക്കും. മാത്രമല്ല, ശരീരത്തിൽ ആവശ്യത്തിന് വെള്ളമോ പോഷകഘടകങ്ങളോ ഇല്ലാത്തപക്ഷം  ഗർഭിണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ഇൻട്രാവണസ് അഥവാ IV ദ്രാവകങ്ങൾ അടിയന്തിരമായി നൽകുകയും ചെയ്യേണ്ടതായി വന്നേക്കാം. ശരീരത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഇല്ലെങ്കിൽ വിറ്റാമിനുകളുടെ കുറവ് ഉണ്ടാവുകയും ഇത് കുഞ്ഞിന്റെ ഭാരം കുറയുന്നതിനും കാരണമായേക്കാം.

സാൽമൊണെല്ല പോലുള്ള ബാക്ടീരിയകൊണ്ടുണ്ടാകുന്ന ഭക്ഷ്യജന്യ രോഗവും, ലിസ്റ്റീരിയോസിസും ഉൾപ്പെടെയുള്ള അണുബാധകൾ ഗർഭസ്ഥ ശിശുവിൻ്റെ അകാല ജനനത്തിലേയ്ക്കും  ഗർഭം അലസലിലേയ്ക്കും കാര്യങ്ങൾ എത്തിച്ചേക്കാം.

ഗർഭകാലത്തെ ഛർദ്ദിക്കുള്ള ചികിത്സ

ഗർഭകാലത്തെ ഛർദ്ദിക്കുള്ള ചികിത്സ അതിൻ്റെ കാരണത്തെയും തീവ്രതയേയും അനുസരിച്ചിരിക്കും. മോണിംഗ് സിക്നസിൻ്റെ ബുദ്ധിമുട്ടുകളെ ഒഴിവാക്കാനായി പ്രത്യേകം  ചികിത്സകൾ ഒന്നും ആവശ്യമില്ല. ധാരാളം വെള്ളം കുടിക്കുക, ചെറിയ അളവിൽ പല തവണകളായി ഭക്ഷണം കഴിക്കുക, മധുരം അധികമാകാതെ നോക്കുക, പോഷകസമൃദ്ധമായ ആഹാരം ശീലമാക്കുക, ലഘുവ്യായാമങ്ങൾ, ഭക്ഷണത്തിൽ ഇഞ്ചി ഉപയോഗിക്കുക പോലുള്ള നുറുങ്ങു വിദ്യകൾ നിങ്ങളെ സഹായിക്കും.

ഗർഭിണിയായിരിക്കുമ്പോൾ അനുഭവപ്പെടുന്ന ഓക്കാനം, ഛർദ്ദി എന്നിവ പരിഹരിക്കാൻ, നിങ്ങൾക്ക് സഹിക്കാൻ കഴിയാത്ത  രൂക്ഷഗന്ധമുള്ള വസ്തുക്കൾ, ഭക്ഷണങ്ങൾ എന്നിവ  ഒഴിവാക്കാം, ഒഴിഞ്ഞ വയറിൽ നടക്കാതിരിക്കാം, പഴച്ചാറുകൾ അല്ലെങ്കിൽ വെള്ളമോ കുടിക്കുകയും, എളുപ്പത്തിൽ ദഹിക്കുന്നതും കൊഴുപ്പ് കുറഞ്ഞതും കാർബോഹൈഡ്രേറ്റുകളോ പ്രോട്ടീനുകളോ കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കുകയുമാവാം.

ഛർദ്ദിയുടെ കാഠിന്യം കൂടിവന്നാൽ ഉടൻ ഡോക്ടറെ കാണുക, നിങ്ങൾക്ക്  IV ദ്രാവകങ്ങൾ ആവശ്യമായി വന്നേക്കാം. ഛർദ്ദി നിയന്ത്രണവിധേയമാക്കാൻ നിങ്ങളുടെ ഡോക്ടർ മരുന്നുകളും നിർദ്ദേശിച്ചേക്കാം. ഡീഹൈഡ്രേഷൻ  വരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. ബാക്ടീരിയ മൂലമുണ്ടാകുന്ന ഭക്ഷ്യജന്യ രോഗമുണ്ടെങ്കിൽ, നിങ്ങൾക്ക് ആൻറിബയോട്ടിക് നൽകേണ്ടതായി  വന്നേക്കാം. അതുകൊണ്ട് എപ്പോഴും ശാരീരികമായും മാനസികമായും നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഡോക്ടറോട് തുറന്നു പറയാൻ മടിക്കരുത്.

എപ്പോഴാണ് ഒരു ഡോക്ടറെ വിളിക്കേണ്ടത്

നോർമലായി കണ്ടുവരുന്ന തരത്തിലുള്ള ഛർദ്ദിയാണ് ഗർഭകാലയളവിൽ നിങ്ങളിൽ കാണുന്നതെങ്കിൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ വീട്ടുവൈദ്യങ്ങൾ മതിയാകും.

എന്നിരുന്നാലും, ഒരു  ദിവസത്തിൽ പല തവണ ഛർദ്ദിക്കുകയോ അല്ലെങ്കിൽ തലകറക്കം, ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലുകൾ, ശരീരത്തിൽ  ദ്രാവകം നിലനിർത്താൻ കഴിയുന്നില്ല തുടങ്ങിയ മറ്റ് ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഡോക്ടറെ നിർബന്ധമായും സമീപിക്കണം.

സംഗ്രഹം

ഗർഭകാലത്ത് ഛർദ്ദി ഉണ്ടാകുന്നത് ഗർഭിണിക്ക് ഒരു വെല്ലുവിളിയാണെങ്കിലും, ഇത് സാധാരണമാണ്. ഛർദ്ദി വരുന്നത് ഗർഭിണിയായ സ്‌ത്രീയ്‌ക്കോ അല്ലെങ്കിൽ കുഞ്ഞിനോ ഒരു പ്രശ്നമുണ്ടെന്ന് അർത്ഥമാക്കുന്നില്ല. എന്നാൽ ഭക്ഷ്യവിഷബാധ പോലുള്ളവ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള  ആശങ്കകൾ അല്ലെങ്കിൽ അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കാൻ മടിക്കേണ്ടതില്ല.

അമ്മയാകുക എന്നത് ഏതൊരു  സ്ത്രീയുടെയും  ആഗ്രഹവും സ്വപ്നവും ഒക്കെയാണ്. ഒരു ജീവനെ  പരിപൂർണ ആരോഗ്യത്തോടെ  ഗർഭത്തിൽ വഹിച്ച് ജന്മം നൽകുവാൻ തയ്യാറെടുക്കുന്ന ഈ കാലയളവിൽ അമ്മമാരുടെ ശാരീരികവും  മാനസികവുമായ  ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണു KJK ഹോസ്പിറ്റലിന്റെ സുപ്രധാനമായ ധർമ്മങ്ങളിൽ ഒന്ന്.

മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര എത്ര കാഠിന്യമേറിയതാണെങ്കിലും, ഓരോ ഘട്ടത്തിലും KJK ഹോസ്പിറ്റൽ നിങ്ങളുടെ കൂടെയുണ്ടാകും. നാച്ചുറലായി ഗർഭം ധരിക്കാൻ നിങ്ങൾക്ക്  സാധിക്കുന്നില്ലെങ്കിൽ നിങ്ങളെ അതിന് പ്രാപ്തമാക്കാനും, മാതൃത്വത്തിലേക്കുള്ള ഓരോ ചുവടും സുഗമമാക്കാനും KJK ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ  നിങ്ങളെ സഹായിക്കും.

IUI, IVF, പുരുഷൻമാരിലെ വന്ധ്യതാ പ്രശ്നപരിഹാരങ്ങൾ, 20ൽ പരം ഫെർട്ടിലിറ്റി ചികിത്സകൾ, കോസ്മെറ്റോളജി, കാർഡിയോളജി, പ്രസവചികിത്സ, ജനിതക കൗൺസിലിംഗ്, കോൾപോസ്കോപ്പി, യൂറോളജി, പാത്തോളജി, ഡയറ്റീഷ്യൻ, എൻഡോക്രൈനോളജി, പൾമണോളജി തുടങ്ങിയവയിലും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം അത്യന്തം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങൾക് KJK ഹോസ്പിറ്റലിൽ നിന്നും  ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി  ബന്ധപ്പെടുക.

Feel free to contact us for appointments and queries.

Phone Numbers: 0471-2544080, 2544706

Email: info@kjkhospital.com

Related Articles

Categories

Share on Social

Scroll to Top