ഗർഭാവസ്ഥയിൽ മൂത്രനാളിയിലെ അണുബാധ: എങ്ങനെ ചികിത്സിക്കാം?

ഗർഭാവസ്ഥയിൽ മൂത്രനാളിയിലെ അണുബാധ” അഥവാ യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ (UTI) പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളുടെ താഴ്ന്ന മൂത്രനാളി ശരീരഘടന, പ്രത്യുത്പാദന അവയവങ്ങളുമായുള്ള സാമീപ്യം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ. സ്ത്രീകളിലെ മൂത്രനാളി താരതമ്യേന ചെറുതായതുമൂലം ബാക്റ്റീരിയകൾ എളുപ്പത്തിൽ മൂത്രസഞ്ചിയിൽ എത്തിച്ചേരുകയും, അകത്തേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് UTI ഉണ്ടാകുന്നത്.

ഗർഭിണികളിൽ മൂത്രനാളിയിലെ അണുബാധ ഉണ്ടാകുന്നത് വളരെ കൂടുതലും എന്നാൽ സാധാരണവുമായി കണക്കാക്കപ്പെടുന്ന ഒന്നാണ്. ഗർഭാവസ്ഥയിൽ മൂത്രത്തിൽ ഉണ്ടാകുന്ന പി എച്ച് വ്യത്യാസം, ശരീരത്തിലെ ഹോർമോണുകൾ, പ്രോട്ടീനുകൾ, പഞ്ചസാര ഇവയുടെ അളവിൽ വരുന്ന മാറ്റങ്ങൾ മൂത്രത്തിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ, മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകൾ പുറത്തേക്ക് പോകാതിരിക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.here-to-book-online-consultationഎന്തൊക്കെയാണ് UTI യുടെ ലക്ഷണങ്ങൾ?
ഗർഭകാലത്ത് മൂത്രാശയ അണുബാധയുണ്ടെങ്കിൽ, ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടാം:

  • മൂത്രമൊഴിക്കുമ്പോൾ വേദനയോ കത്തുന്നതോ ആയ തോന്നൽ
  • പനി
  • ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
  • അടിവയറ്റിലും പുറകിലും വേദന
  • ഇടയ്ക്കിടെ മൂത്രമൊഴിക്കൽ 
  • വേദനാജനകമായ മൂത്രമൊഴിക്കൽ അല്ലെങ്കിൽ ഡിസൂറിയ
  • ചെറിയ അളവിൽ മൂത്രം, പക്ഷേ മൂത്രമൊഴിക്കാനുള്ള ശക്തമായ പ്രേരണ
  • ദുർഗന്ധം വമിക്കുന്ന മൂത്രം 
  • വളരെ ഇരുണ്ടതോ തെളിഞ്ഞതോ ആയ മൂത്രം
  • മൂത്രത്തിൽ രക്തം

ഗർഭാവസ്ഥയിൽ, മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. മൂത്രാശയത്തെ ബാധിക്കുന്ന UTIയെ ലോവർ UTI അല്ലെങ്കിൽ സിസ്റ്റിറ്റിസ് എന്ന് പറയുന്നു. വൃക്കകളിലേക്ക് നീങ്ങുന്ന ഒരു അണുബാധയെ അപ്പർ UTI അല്ലെങ്കിൽ പൈലോനെഫ്രൈറ്റിസ് എന്ന് വിളിക്കുന്നു. ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടാകണമെന്നില്ല. അസിംപ്റ്റോമാറ്റിക് ബാക്ടീരിയൂറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

ഗർഭാവസ്ഥയിൽ നിങ്ങൾക്ക് മുകളിൽ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവ അവഗണിക്കുകയോ സ്വയം ചികിത്സയോ ചെയ്യാതെ ഉടൻ തന്നെ അടുത്തുള്ള ബെസ്റ്റ് ഗൈനെകോളജിസ്റ്റിനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. മൂത്രനാളിയിലുണ്ടാകുന്ന അണുബാധ, പ്രത്യേകിച്ച് ഗർഭകാലത്ത് ശ്രദ്ധിക്കാതിരുന്നാൽ ഇത് കിഡ്നി ഇൻഫെക്ഷനിലേക്ക് നയിക്കുകയും ഗർഭാവസ്ഥയുടെ സങ്കീർണതകൾ കൂട്ടുകയും ചെയ്യാം.ഗർഭാവസ്ഥയിൽ UTI ഉണ്ടായാൽ അത് ഡെലിവറിയെയും കുഞ്ഞിനെയും ബാധിക്കുമോ?
മൂത്രനാളിയിലെ അണുബാധ കൃത്യമായ സമയത്ത് ചികിൽസിച്ചില്ല എങ്കിൽ ഗർഭിണികളിൽ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ ഭാരക്കുറവ്, പ്രീ-എക്ലാംസിയ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു: UTI ഉള്ളത് നിങ്ങളുടെ ഗർഭപാത്രത്തെ സമ്മർദ്ദത്തിലാക്കുകയും വളരെ നേരത്തെ തന്നെ പ്രസവത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

മാസം തികയാതെ ജനിക്കുന്ന അല്ലെങ്കിൽ ഭാരക്കുറവുള്ള കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നു. ചികിത്സയുടെ അഭാവം മൂലം ലോവർ UTI അപ്പർ UTIയായി മാറിയേക്കാം, ഇത് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഒരുപോലെ ഭീഷണിയായേക്കാം. ഗർഭകാലത്തുണ്ടാകുന്ന കിഡ്നി അണുബാധയും ഈ അപകടസാധ്യതകൾ കുത്തനെ ഉയർത്തുന്നു.

ഗർഭിണികളിൽ പതിവ് പരിശോധനയുടെ ഭാഗമായി ഡോക്ടർമാർ മൂത്രം “സ്ക്രീൻ” ചെയ്യാറുണ്ട്. സാധാരണയായി ആദ്യ ട്രൈമെസ്റ്ററിന്റെ അവസാനത്തോട് അടുത്താണ് ഇത് ചെയ്യുന്നത്. അതിനാൽ രോഗലക്ഷണങ്ങളില്ലാത്ത സ്ത്രീകളിൽ പോലും UTI ഉണ്ടോ എന്ന് കണ്ടെത്താനാകും. ഇനി ഗർഭിണിയുടെ മൂത്രത്തിൽ ബാക്ടീരിയയോ, കിഡ്നി ഇൻഫെക്ഷനോ ഉണ്ടെങ്കിൽ ഓരോ മാസവും മൂത്രസാമ്പിൾ എടുത്ത് പരിശോധിക്കും.

Also Read: ഗർഭകാലത്തെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നുറുക്ക്‌ വിദ്യകൾ

ഗർഭകാലത്ത് UTI കൾ എങ്ങിനെയാണ് ചികിത്സിക്കുന്നത്? മൂത്രനാളിയിലെ അണുബാധ, അത് എത്ര ചെറുതാണെന്ന് തോന്നിയാലും, ഗർഭാവസ്ഥയിൽ അപകടസാദ്ധ്യതകൾ വർദ്ധിപ്പിക്കാം. അതിനാൽ, UTIയ്ക്ക് എത്രയും വേഗം ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞിനും സുരക്ഷിതമായ ആൻറിബയോട്ടിക്കുകളിലൂടെയാണ് ചികിത്സ പൊതുവെ നടത്തുന്നത്. അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിലൂടെയാണ് ആൻറിബയോട്ടിക്കുകൾ പ്രവർത്തിക്കുന്നത്. ഇവ കഴിക്കുമ്പോൾ നിങ്ങളുടെ ലക്ഷണങ്ങൾ മെച്ചപ്പെടാൻ തുടങ്ങിയാലും ഡോക്ടർ നിങ്ങൾക്ക് നിർദ്ദേശിച്ച എല്ലാ ആൻറിബയോട്ടിക് ഗുളികകളും ഈ കാലയളവിൽ കഴിക്കേണ്ടത് സുപ്രധാനമാണ്. ആൻറിബയോട്ടിക്കുകളുടെ കോഴ്സ് തീരുന്നപക്ഷം, ബാക്ടീരിയ ഇല്ലാതായെന്ന് ഉറപ്പാക്കാൻ ഡോക്ടർ നിങ്ങളുടെ മൂത്രം പരിശോധിക്കാൻ ആവശ്യപ്പെട്ടേയ്ക്കാം. കഠിനമായ കേസുകളിൽ ഇൻട്രാവണസ് ആൻറിബയോട്ടിക്കുകളുടെ ഉപയോഗവും വേണ്ടിവന്നേയ്ക്കാം.

UTIയുടെ കാഠിന്യമനുസരിച്ച്, നിങ്ങളുടെ ഗർഭകാലം മുഴുവൻ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് തുടരാൻ ഒരുപക്ഷേ നിങ്ങളുടെ ഡോക്ടർ നിർദ്ദേശിക്കാം. അണുബാധ തിരിച്ചുവരുന്നത് തടയുന്നതിനാണ് പൊതുവെ ഇങ്ങനെ ചെയ്യാറ്.

Also Read:ഗർഭിണികൾ കിടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭകാലത്ത് UTI എങ്ങനെ തടയാം? UTI എല്ലായ്പ്പോഴും തടയാൻ കഴിഞ്ഞെന്നുവരില്ല. എങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാനും സാധിച്ചാൽ UTI വരുന്നത് ഒരു പരിധിവരെ ഒഴിവാക്കാം.

  • മൂത്രമൊഴിക്കണമെന്ന് തോന്നിയാൽ പിടിച്ചുവയ്ക്കാതെ, മൂത്രസഞ്ചി പൂർണ്ണമായി ശൂന്യമാകുന്ന വിധത്തിൽ മൂത്രമൊഴിക്കുക
  • ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഉടൻ മൂത്രമൊഴിക്കുക, വ്യക്തി ശുചിത്വം പാലിക്കുക
  • അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക
  • ശരീരത്തിലെ അണുക്കളെ പുറംതള്ളാൻ ധാരാളം വെള്ളം കുടിക്കുക. തേങ്ങാവെള്ളം, ഫ്രഷ് ഫ്രൂട്ട് ജ്യൂസുകൾ, ക്രാൻബെറി ജ്യൂസ് എന്നിവ കുടിക്കാവുന്നതാണ്.
  • വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. ഇവ പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ അണുബാധയെ ചെറുക്കുവാനും സഹായകമാണ്.
  • പഞ്ചസാര കഴിക്കുന്നത് ഒഴിവാക്കാം
  • ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷം മുന്നിൽ നിന്ന് പിന്നിലേക്ക് വൃത്തിയാക്കുന്നത് ശീലമാക്കുക. ഇത് മലദ്വാരത്തിൽ നിന്നുള്ള ബാക്ടീരിയകൾ യോനിയിലേക്കും മൂത്രനാളിയിലേക്കും പടരുന്നത് തടയുന്നു
  • പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക

സംഗ്രഹം
ഗർഭകാലത്ത് സ്ത്രീകളിൽ പൊതുവേ കണ്ടുവരുന്ന ഒരു രോഗമാണ് UTI എങ്കിലും, ഇത് വരാതിരിക്കാനുള്ള മുൻകരുതലുകൾ പരമാവധി സ്വീകരിക്കേണ്ടതാണ്. UTI ലക്ഷണങ്ങൾ നിങ്ങളിൽ കാണുകയാണെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ഡോക്ടറെ കാണുക. സമയബന്ധിതമായി ശരിയായ ചികിത്സ കിട്ടാത്തപക്ഷം അണുബാധയുടെ കാഠിന്യമേറാനും നിയന്ത്രണാതീതമാകാനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പ്രെഗ്നൻസിയെ കൂടുതൽ സങ്കീർണതകളിലേക്ക് എത്തിക്കും.

നിങ്ങളുടെ ഗർഭധാരണത്തിലുടനീളം നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് പിന്തുണയുമായി KJK ഹോസ്പിറ്റൽ നിങ്ങളോടൊപ്പമുണ്ട്. ഏത് തരം ഗർഭധാരണമായാലും, ഏത് സ്റ്റേജിൽ ഉള്ളവരാണെങ്കിലും ഈ കാലയളവിൽ നിങ്ങളുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് വേണ്ട പരിപാലനവും ശ്രദ്ധയും നൽകുക എന്നത് ഞങ്ങളുടെ പ്രഥമ കര്‍ത്തവ്യമാണ്.

ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങൾക്കൊപ്പം, മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര സുഗമമാക്കുകയും ആസ്വാദ്യകരമാക്കുകയും ചെയ്യാൻ ഓരോ ചുവടുവയ്‌പ്പിലും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.

Phone Numbers: 0471-2544080, 2544706

Email: info@kjkhospital.com

Related Articles

Categories

Share on Social

Scroll to Top