എന്താണ് ഗർഭകാല പ്രമേഹം?
സ്ത്രീകളിൽ ഗർഭാവസ്ഥയുടെ 24 മുതൽ 28 വരെ ആഴ്ചകൾക്കിടയിൽ ആരംഭിക്കുന്ന ഒരു തരം പ്രമേഹമാണ് ഗർഭകാല പ്രമേഹം, ഇത് സാധാരണയായി കുഞ്ഞിന്റെ ജനനത്തോടെ ഇല്ലാതെയാവുന്നതാണ്.
സാധാരണയായി കണ്ടുവരുന്ന ടൈപ്പ് 1 ടൈപ്പ് 2 പ്രമേഹം പോലെ, ഗർഭകാല പ്രമേഹവും രക്തത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ഉണ്ടാക്കുന്നു. ഗർഭകാലത്ത് ശരീരത്തിലുണ്ടാവുന്ന ഹോർമോണുകളും ശാരീരിക മാറ്റങ്ങളുമാണ് ഇതിന് കാരണമാവുന്നത്. ഇത് ശരീരത്തിലെ കോശങ്ങൾ ഇൻസുലിൻ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് കാരണമാകുന്നു, തുടർന്ന് രക്തത്തിൽ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നത്തിലേക്കും നയിക്കുന്നു.
ഗർഭകാല പ്രമേഹം എങ്ങനെയാണ് ഉണ്ടാകുന്നത്?
ഗർഭാവസ്ഥയിൽ സ്ത്രീകളുടെ ശരീരത്തിൽ ഹോർമോൺ മാറ്റങ്ങൾ ഉണ്ടാകുന്നു. ശരീരത്തിലെ പ്ലാസന്റ ഇൻസുലിൻ പ്രവർത്തനത്തെ തടയുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. പാൻക്രിയാസ് ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിലെ കോശങ്ങളെ പഞ്ചസാര (ഗ്ലൂക്കോസ്) ആഗിരണം ചെയ്യാനും ഊർജ്ജമാക്കി മാറ്റാനും സഹായിക്കുന്നു. ഗർഭാവസ്ഥയിൽ, മറുപിള്ള ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകൾ ഇൻസുലിൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമ്പോൾ, അമ്മയുടെ രക്തപ്രവാഹത്തിലെ പഞ്ചസാര വർദ്ധിക്കുന്നു. ഈ അമിതമായ പഞ്ചസാര വികസിച്ചുകൊണ്ടിരിക്കുന്ന ഗർഭപിണ്ഡം എടുക്കുന്നു.
പ്ലാസന്റയിൽ നിന്ന് ഇൻസുലിൻ തടയുന്ന ഹോർമോൺ അമിതമായി പുറത്തുവരുമ്പോൾ, അമ്മയുടെ രക്തത്തിലെ പഞ്ചസാര വർദ്ധിക്കുന്നതാണ് ഗർഭകാല പ്രമേഹത്തിന് കാരണമാവുന്നത്.
Also Read: ഗർഭധാരണ ഹോർമോണുകൾ
ആർക്കൊക്കെയാണ് ഗർഭകാല പ്രമേഹത്തിന് സാധ്യതയുള്ളത്?
✳️അമിതഭാരമള്ളവരിൽ
✳️ പ്രീ ഡയബറ്റിസ് ഉള്ളവരിൽ
✳️പാരമ്പര്യമായി പ്രമേഹം ഉള്ളവരിൽ
✳️ മുമ്പ് ഗർഭകാല പ്രമേഹം ബാധിച്ചിട്ടുള്ളവരിൽ
✳️ പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിൽ
ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
അമിതമായ ദാഹമാണ് ഗ൪ഭകാല പ്രമേഹത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കുന്നത്, അതിനോടൊപ്പം തന്നെ ഇടയ്ക്കിടെ മൂത്രം ഒഴിക്കേണ്ടി വരുന്ന അവസ്ഥയും കണ്ടു വരുന്നു.
ഗർഭകാല പ്രമേഹമുള്ള രോഗികളിൽ അമിതമായ ക്ഷീണവും അതോടൊപ്പം തന്നെ ശരീരഭാരം കുറയുന്നതായും കാണാറുണ്ട്, ഇതിന് പുറമെ ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളൂം കാണാറുണ്ട്.
-
രോഗനിർണയം
ഗ൪ഭകാല പ്രമേഹത്തിന്റെ രോഗനിര്ണയം നടത്തുന്നത് 3 വഴികളിലൂടെയാണ് – മൂത്ര പരിശോധന, ഷുഗർ സ്ക്രീനിംഗ് ടെസ്റ്റ്, 3-മണിക്കൂർ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്. ഇവ ഓരോന്നും എങ്ങനെയാണെന്ന് നോക്കാം:
-
മൂത്ര പരിശോധന
നിങ്ങളുടെ മൂത്രത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിലൂടെയുള്ള രോഗ നിർണ്ണയം.
-
ഷുഗർ സ്ക്രീനിംഗ് ടെസ്റ്റ്
ഗർഭത്തിൻറെ 24-ാം ആഴ്ചയ്ക്കുശേഷം, ഷുഗർ സ്ക്രീനിംഗ് ടെസ്റ്റിന് വിധേയരാകാൻ ഗൈനക്കോളജിസ്റ്റുകൾ ഉപദേശിക്കാറുണ്ട്. ഈ പരിശോധനയിൽ, നിങ്ങൾക്ക് കുടിക്കാൻ ഒരു പഞ്ചസാര ദ്രാവകം നൽകും. ഒരു മണിക്കൂറിന് ശേഷം, കുറച്ച് രക്തം നിങ്ങളിൽ നിന്ന് എടുക്കും.
നിങ്ങളുടെ രക്തത്തിന്റെ അളവ് ഉയർന്നതായി കണ്ടെത്തിയാൽ, 3 മണിക്കൂർ ഗ്ലൂക്കോസ് ടോളറൻസ് പരിശോധനയ്ക്ക് വിധേയരാകാൻ നിങ്ങളോട് നിർദ്ദേശിക്കും.
-
3-മണിക്കൂർ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്
ഗർഭകാല പ്രമേഹം കൃത്യമായി കണ്ടെത്താൻ സാധിക്കുന്ന ഒരു ടെസ്റ്റ് ആണിത്. ടെസ്റ്റിന് 8-14 മണിക്കൂർ മുമ്പ് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
പരിശോധനയ്ക്ക് മുമ്പ് നിങ്ങളിൽ നിന്ന് കുറച്ച് രക്തം എടുക്കും. പരിശോധനയ്ക്കിടെ, നിങ്ങൾക്ക് 100 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ദ്രാവകം കുടിക്കാൻ നൽകും. ദ്രാവകം വീണ്ടും കുടിച്ച് ഒരു മണിക്കൂറിന് ശേഷം, കുറച്ച് രക്തം നിങ്ങളിൽ നിന്ന് വലിച്ചെടുക്കും. ഈ പ്രക്രിയ മൂന്ന് തവണ ആവർത്തിക്കും.
ഇതിലൂടെ നിങ്ങൾക്ക് ഗർഭകാല പ്രമേഹമുണ്ടോ എന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കും.
ഗർഭകാല പ്രമേഹത്തിന്റെ സങ്കീർണതകൾ എന്തൊക്കെയാണ്
മാസം തികയാതെയുള്ള ജനനം
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. പകരമായി, ഗർഭകാല പ്രമേഹമുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ സാധാരണയായി വലിപ്പക്കൂടുതൽ ഉള്ളതിനാൽ സി-സെക്ഷൻ വഴിയുള്ള പ്രസവം നടത്താൻ ഡോക്ടർ നിർദ്ദേശിച്ചേക്കാറുണ്ട്.
റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം
ഗർഭകാല പ്രമേഹമുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ സാധ്യതുണ്ട്, ഇത് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നും അറിയപ്പെടുന്നു. ഇത്തരം കുഞ്ഞുങ്ങൾക് ശ്വാസകോശം ശക്തവും പക്വതയും ആകുന്നതുവരെ ശ്വസിക്കാൻ ചികിത്സ ആവശ്യമായി വന്നേക്കാം.
കുഞ്ഞുങ്ങളിൽ കുറഞ്ഞ ഷുഗർ ലെവൽ
ഇൻസുലിൻ ഉൽപാദനത്തെ ബാധിച്ചേക്കാവുന്നതിനാൽ കുഞ്ഞുങ്ങൾക്ക് രക്തത്തിലെ പഞ്ചസാരയുടെ കുറവ് അനുഭവപ്പെടാം. ഇടയ്ക്കിടെ ഭക്ഷണം നൽകുകയും ഇൻട്രാവണസ് ഗ്ലൂക്കോസ് ലായനി നൽകുകയും ചെയ്യുന്നത് കുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് ഉയർത്താൻ സഹായിക്കും.
Also Read: ആരോഗ്യകരമായ ഗർഭധാരണത്തിനുള്ള നുറുങ്ങുകൾ
ഗർഭകാല പ്രമേഹത്തിനുള്ള ചികിത്സ എന്താണ്?
ചികിത്സ
ഗർഭകാല പ്രമേഹത്തിന്റെ ലക്ഷങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും പെട്ടന്ന് ഡോക്ടറെ സമീപിക്കേണ്ടതാണ്. തുടർന്നുള്ള ചികിത്സ രീതികൾ രോഗിയെയും രോഗ തീവ്രതയേയും കണക്കിലെടുത്ത് ഡോക്ടർ തീരുമാനിക്കും.
വ്യായാമം
ഗർഭാവസ്ഥയിൽ മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് നല്ലതാണ്. ഗർഭകാല പ്രമേഹത്തിന്റെ അപകടസാധ്യതകൾ ഉൾപ്പെടെയുള്ള ഗർഭധാരണവുമായി ബന്ധപ്പെട്ട ഏത് സങ്കീർണതകളെയും ഗണ്യമായി കുറക്കാൻ ഇത് സഹായിക്കും. ഗർഭകാലത്തെ പ്രമേഹമുള്ള സ്ത്രീകൾക്ക് നീന്തലും വേഗത്തിലുള്ള നടത്തവും നല്ല വ്യായാമമാണ്. ഗർഭകാലത്ത് വ്യായാമം ചെയ്യാൻ ആലോചിക്കുമ്പോൾ നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി കൂടിയാലോചിക്കുന്നത് വളരെ നല്ലതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.
Feel free to contact us for appointments and queries.
Phone Numbers: 0471-2544080, 2544706
Email: info@kjkhospital.com