ഏറെ കരുതൽ വേണ്ട സമയമാണ് ഗർഭകാലം. ഉണർന്നിരിക്കുമ്പോൾ കൊടുക്കുന്ന അത്രയും ശ്രദ്ധ ഉറങ്ങുമ്പോഴും ആവശ്യമാണ്. നല്ല ഉറക്കം ഗർഭസ്ഥ ശിശുവിന് മാത്രമല്ല അമ്മയ്ക്കും വിശ്രമവും ആരോഗ്യവും ഒരുപോലെ നൽകും.
എന്നാൽ ഗർഭിണികൾ എങ്ങനെയാണ് കിടക്കേണ്ടതെന്ന് പലർക്കും ഇപ്പോഴും ശരിയായ ധാരണയില്ല. സാധാരണഗതിയിൽ പലരീതിയിൽ കിടക്കുമ്പോഴാകും ഭൂരിഭാഗം പേരിലും ഉറക്കം ശരിയായി കിട്ടുക. അതേസമയം ഗർഭാവസ്ഥയിൽ ഇങ്ങനെ എല്ലാ രീതിയിലും കിടക്കുക സാധ്യമാകണമെന്നില്ല. പലതരത്തിലുള്ള അഭിപ്രായങ്ങൾ അമ്മമാരുടെ സ്ലീപ്പിങ് പൊസിഷനെക്കുറിച്ച് നിലവിലുണ്ട്. ഗർഭകാലത്ത് ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
ഹൈലൈറ്റ്സ്
ഗര്‍ഭിണികള്‍ക്ക് കിടന്നുറങ്ങുവാന്‍ ഏത് പോസിഷനാണ് നല്ലത്
കുട്ടിയുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?
അമ്മമാർ കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Also Read: മുലയൂട്ടൽ കൊണ്ടുള്ള ഗുണങ്ങൾ
ഗര്‍ഭിണികള്‍ക്ക് കിടന്നുറങ്ങുവാന്‍ ഏത് പോസിഷനാണ് നല്ലത്?
ആദ്യ മാസങ്ങളിൽ മലർന്നു കിടക്കുന്നതുകൊണ്ട് വലിയ പ്രശ്നമില്ലെങ്കിലും അത് പരമാവധി ഒഴിവാക്കാനാണ് ഡോക്ടർമാർ നിർദ്ദേശിക്കാറ്. മലർന്നു കിടക്കുമ്പോൾ ശരീരത്തിലെ പ്രധാന രക്തധമനികളിലേക്ക് അമിതമായ സമ്മർദ്ദമുണ്ടാകുന്നു. ഇതുമൂലം ഗർഭാശയത്തിലേയ്ക്കും അതിനുപിന്നിലുള്ള രക്തക്കുഴലുകളിലേക്കും രക്തപ്രവാഹം കുറയുകയും ഉദരശിശുവിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതിരുക്കുന്നതിനും, ഗർഭിണിക്ക് തലകറക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, കുറഞ്ഞ രക്തസമ്മര്‍ദ്ദം, നടുവേദന, ദഹന പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. കൂടാതെ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നത് ജനിക്കുമ്പോൾ കുഞ്ഞുങ്ങളുടെ ഭാരം കുറയ്ക്കാനും ഇടയാക്കും എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.
കമിഴ്ന്നുകിടക്കുന്നതും ഗർഭാശയത്തിൽ അമിതമായ പ്രഷർ ചെലുത്തുന്നുണ്ട്. ഇത് കുഞ്ഞിന്റെ അനാരോഗ്യത്തിലേക്ക് നയിക്കും. അതുകൊണ്ടുതന്നെ കമിഴ്ന്നുകിടക്കുന്നതും ഗർഭകാലത്ത് ഒഴിവാക്കുക.
ഇടതുവശം ചരിഞ്ഞ് കിടക്കാം
ഗർഭകാലത്ത് കിടക്കുമ്പോൾ എപ്പോഴും ഒരു വശം തിരിഞ്ഞുവേണം കിടക്കാൻ എന്ന് ഒരുപാട് പേർ അഭിപ്രായപ്പെടുന്നത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം. പ്രത്യേകിച്ച് ഇടതുവശത്തേക്ക് ചരിഞ്ഞുകിടക്കുന്നത് അമ്മയ്ക്കും അതുപോലെ കുഞ്ഞിനും ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇതിന് പല കാരണങ്ങളുണ്ട്. നിങ്ങൾ ഇടതുവശത്തേക്ക് ചരിഞ്ഞു കിടക്കുമ്പോൾ ഗർഭാശയത്തിലേക്കും ഗർഭസ്ഥശിശുവിലേക്കുമുള്ള രക്തയോട്ടം വർദ്ധിക്കുന്നു. ഒപ്പം അമ്മയുടെ ശരീരത്തിൽ നിന്നും കുഞ്ഞിന് പോഷകങ്ങൾ ലഭിക്കുന്നതിനും കുഞ്ഞിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. കൂടാതെ, ശരീരഭാരം ഒരു വശത്തേക്ക് കൂടുതലായി തോന്നാതിരിക്കുന്നതിനും കരൾ, വൃക്ക എന്നിവയുടെ ആരോഗ്യത്തിനുമെല്ലാം ഗുണകരമെന്ന് കരുതപ്പെടുന്നു.
കുട്ടിയുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?
ഗർഭകാലത്തിന്റെ ആദ്യ ഘട്ടത്തിൽ ഗർഭിണിക്ക് സുഖപ്രദമായ രീതിയിൽ കിടക്കാവുന്നതാണ്. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ മലർന്നുകിടക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടതുവശം ചരിഞ്ഞുകിടക്കുന്നത് പതിവാക്കുകയും ചെയ്യാം. വലതുവശം ചേർന്ന് കിടക്കുന്നതിനേക്കാളും എന്തുകൊണ്ടും നല്ലത് ഇടതുവശം ചരിഞ്ഞു കിടക്കുന്നതു തന്നെയാണ് .
ഇടതുവശം ചേർന്ന് ഉറങ്ങുമ്പോൾ ദഹന പ്രക്രിയ സുഗമമാകുകയും, രക്തയോട്ടം വർദ്ധിക്കുകയും ചെയ്യുന്നു. ഗർഭിണികൾക്കുണ്ടാകുന്ന നടുവേദന ഭേദമാകാനും ഇടത്തോട്ട് തിരിഞ്ഞുള്ള കിടപ്പാണ് ഉത്തമം. അതുപോലെ ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയവ ഒഴിവാക്കാനും ഇടതുവശം ചേർന്ന് കിടക്കുന്നത് സഹായിക്കും.
ഗർഭിണികളുടെ സുഖമായ ഉറക്കത്തിന് തലയിണ ഉപയോഗപ്പെടുത്താം. ഒരു തലയിണ കാൽമുട്ടിനും മറ്റൊന്ന് അടിവയറിനുമിടയിൽ വെച്ച് കിടന്നുറങ്ങാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു വശത്തേക്ക് ചരിവ് ഉണ്ടാക്കാനും അതിന് വേണ്ട പിന്തുണ നൽകാനും തലയിണകൾക്ക് സാധിക്കും.
Also Read: പ്രസവവേദനയെ ഭയമാണോ? ഇനി പേടിക്കേണ്ട
അമ്മമാർ കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- ഒരേ പൊസിഷനിൽ ഒരുപാട് നേരം കിടന്നാൽ അവിടെ മരവിപ്പോ അല്ലെങ്കിൽ വേദനയോ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ഇങ്ങനെ വരുമ്പോൾ പെട്ടെന്ന് എഴുന്നേറ്റ് വശം തിരിഞ്ഞു കിടക്കാതെ സാവധാനം പൊസിഷൻ മാറ്റാവുന്നതാണ്.
- കൃത്യമായ സ്ലീപ്പിങ് പൊസിഷൻ നിലനിർത്താൻ ക്ലോക്കിൽ സമയം സെറ്റ് ചെയ്ത് ശീലിക്കുന്നത് നല്ലതാണ്. അതായത്, ഒരു പൊസിഷനിൽ ഇത്ര നേരം, മറ്റൊരു പൊസിഷനിൽ ഇത്ര നേരം എന്നിങ്ങനെ പ്ലാൻ ചെയ്യാൻ ഇത് സഹായകമാകും.
- കിടക്കുമ്പോൾ തല അൽപം ഉയർത്തിവെയ്ക്കുന്നത് നെഞ്ചെരിച്ചില്‍ വരാതെ സംരക്ഷിക്കും.
- ചരിഞ്ഞു കിടക്കുമ്പോൾ നെഞ്ചിന്റെ താഴ്ഭാഗത്തായി തലയിണവയ്ക്കുന്നത് ശ്വസനം സുഗമമാക്കുന്നതിനും സുഖമായ ഉറക്കത്തിനും നല്ലതാണ്.
- നല്ല നീളമുള്ള തലയിണ വയറിനും കാൽമുട്ടിനും ഇടയിൽ വയ്ക്കുന്നത് പൊസിഷൻ ശരിയായി നിലനിർത്തുന്നതിനും പിറകിലേക്ക് മറിഞ്ഞുപോകാതിരിക്കാനും സഹായിക്കും.
- ഉറങ്ങുന്നതിന് മുമ്പ് ഇളം ചൂടുവെള്ളത്തിൽ കുളിക്കുന്നത് പിരിമുറുക്കമുള്ള ഞെരമ്പുകളെ ശാന്തമാക്കാനും പെട്ടെന്ന് ഉറക്കം കിട്ടാനും നല്ലതാണ്.
- ഗർഭിണികൾ ഉറങ്ങുമ്പോൾ അൽപം അയഞ്ഞ വസ്ത്രം ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
- ഉറങ്ങുവാൻ പോകുന്നതിന് തൊട്ടുമുൻപ് വെള്ളം കുടിക്കുന്നതിന് പകരം കുറച്ച് ഇടവേള നൽകിയതിന് ശേഷം കിടക്കാവുന്നതാണ്.
- കൂടുതൽ മൃദുലമായ കിടക്കയ്ക്ക് പകരം അൽപം പരുപരുത്ത കിടക്ക ഗർഭിണികൾ ഉപയോഗിക്കുകയാണെങ്കിൽ ഇത് അവരുടെ ശരീരത്തിന് ആവശ്യമായ സപ്പോർട്ട് നൽകും. ഒരേ രീതിയിൽ ഒരുപാട് നേരം കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.
- ഏത് കാര്യം ചെയ്യുമ്പോഴും മനസ്സിനെ ശാന്തമാക്കിനിർത്തുകയും, ശ്രദ്ധയോടെ സാവധാനത്തിൽ ഓരോ കാര്യവും ചെയ്യാവുന്നതുമാണ്.
- ഗർഭകാലയളവിൽ രാത്രികളിലുള്ള അമ്മമാരുടെ നല്ല ഉറക്കം ഉറപ്പാക്കുക തന്നെ വേണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് വളരെ അത്യന്താപേക്ഷിതമാണ്.
അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടെയും ആഗ്രഹവും സ്വപ്നവും ഒക്കെയാണ്. ഒരു ജീവനെ പരിപൂർണ ആരോഗ്യത്തോടെ ഗർഭത്തിൽ വഹിച്ച് ജന്മം നൽകുവാൻ തയ്യാറെടുക്കുന്ന ഈ കാലയളവിൽ അമ്മമാരുടെ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നതാണു KJK ഹോസ്പിറ്റലിന്റെ സുപ്രധാനമായ ധർമ്മങ്ങളിൽ ഒന്ന്.
മാതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്ര എത്ര കാഠിന്യമേറിയതാണെങ്കിലും, ഓരോ ഘട്ടത്തിലും KJK ഹോസ്പിറ്റൽ നിങ്ങളുടെ കൂടെയുണ്ടാകും. നാച്ചുറലായി ഗർഭം ധരിക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളെ അതിന് പ്രാപ്തമാക്കാനും, മാതൃത്വത്തിലേക്കുള്ള ഓരോ ചുവടും സുഗമമാക്കാനും KJK ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടർമാർ നിങ്ങളെ സഹായിക്കും.
IUI, IVF, പുരുഷൻമാരിലെ വന്ധ്യതാ പ്രശ്നപരിഹാരങ്ങൾ, 20ൽ പരം ഫെർട്ടിലിറ്റി ചികിത്സകൾ, കോസ്മെറ്റോളജി, കാർഡിയോളജി, പ്രസവചികിത്സ, ജനിതക കൗൺസിലിംഗ്, കോൾപോസ്കോപ്പി, യൂറോളജി, പാത്തോളജി, ഡയറ്റീഷ്യൻ, എൻഡോക്രൈനോളജി, പീഡിയാട്രിക്സ്, പൾമണോളജി തുടങ്ങിയവയിലും പ്രഗൽഭരായ ഡോക്ടർമാരുടെ സേവനം അത്യന്തം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിങ്ങൾക് KJK ഹോസ്പിറ്റലിൽ നിന്നും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക.
Feel free to contact us for appointments and queries.
Phone Numbers: 0471-2544080, 2544706
Email: info@kjkhospital.com