സ്ത്രീകൾ അവരുടെ ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഗർഭകാലം, കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.
ഗ൪ഭകാലത്ത് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫോളിക് ആസിഡ്, അതിന്റെ പ്രാധാന്യവും ഏതൊക്കെ ഭക്ഷണത്തിലൂടെ ഇത് ലഭ്യമാകും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാം ഈ ബ്ലോഗിലൂടെ.
ഫോളിക്ക് ആസിഡിന്റെ പ്രാധാന്യം
ഫോളിക്ക് ആസിഡ് അഥവാ വിറ്റാമിൻ B9 ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായിട്ടുള്ള ഒന്നാണ്, കോശങ്ങളുടെ പ്രവർത്തനം, DNA ഉത്പാദനം, ആസിഡ് മെറ്റബോളിസം തുടങ്ങിയവയ്‌ക്കെല്ലാം ഫോളിക്ക് ആസിഡ് വളരെ പ്രധാനമാണ്, ഫോളിക്ക് ആസിഡ് ശരീരത്തിൽ സംഭരിക്കാറില്ല. അതുകൊണ്ട് തന്നെ ദൈനംദിന ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്.
Also Read: ഗര്‍ഭകാലത്തെ തൈറോയ്ഡ് രോഗം
ഗ൪ഭകാലത്ത് ഫോളിക്ക് ആസിഡിന്റെ പ്രാധാന്യം
ഗര്‍ഭകാലത്ത് ഫോളിക്ക് ആസിഡിന്റെ പങ്ക് വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഗര്‍ഭിണികള്‍ ദിവസം 400 എംസിജി വരെ ഫോളിക് ആസിഡ് നി൪ബന്ധമായി കഴിച്ചിരിക്കണം. ആരോഗ്യകരമായ ഗര്‍ഭകാലത്തിന് വിറ്റാമിന്‍ സി യും ഫോളിക് ആസിഡും ശരീരത്തിന് വളരെ പ്രധാനപ്പെട്ടതാണ്.
ഫോളിക്ക് ആസിഡ് ഭ്രൂണത്തിന്റെ തലച്ചോറിന്റെയും സുഷുമ്ന നാഡിയുടെയും മുന്‍ഗാമിയായ ഫീറ്റസ് ന്യൂറല്‍ ട്യൂബിനെ ശരിയായി അടയ്ക്കാന്‍ സഹായിക്കുന്നു കൂടാതെ കുഞ്ഞിന്റെ രൂപീകരണത്തെ സഹായിക്കുകയും ചെയ്യുന്നു.
ഗർഭകാലത്ത് ആവശ്യത്തിന് ഫോളിക്ക് ആസിഡ് ലഭിക്കാതെ വരുന്നത് വിളർച്ചയിലേക്കും അതുവഴി അമ്മയ്ക്കും കുഞ്ഞിനും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതിലേക്കും നയിക്കുന്നു . അതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും തീർച്ചയായും ഫോളിക്ക് ആസിഡ് അടങ്ങിയ ആഹാരമോ ഫോളിക്ക് ആസിഡ് സപ്പ്ളിമെന്റുകളോ കഴിക്കേണ്ടത് അത്യാവശ്യമാണ് .
ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍
ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൃത്യമായ അളവിൽ കഴിക്കേണ്ടത് ഗർഭകാലത്ത് വളരെ പ്രാധാന്യമുള്ള ഒന്നാണ്, ഫോളേറ്റിന്റെ ചില മികച്ച ഭക്ഷണ സ്രോതസ്സുകളാണ്, ബ്രൊക്കോളി, ചീര, ശതാവരി, അവോക്കാഡോ, ബീന്‍സ്, പയര്‍, ഗ്രീന്‍ പീസ്, ബീറ്റ്‌റൂട്ട്, പപ്പായ, വാഴപ്പഴം, ഓറഞ്ച്, ധാന്യങ്ങള്‍, പാസ്ത, അരി എന്നിവ.
ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ആവശ്യത്തിന് ഫോളിക്ക് ആസിഡ് ലഭ്യമാക്കാൻ സഹായിക്കും .
ഫോളിക്ക് ആസിഡ് സപ്ലിമെന്റുകളുടെ ഉപയോഗം
ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുന്നുവെങ്കില്‍ , സ്ത്രീകള്‍ 400mcg അളവിൽ സപ്ലിമെന്റ് ദിവസേന അല്ലെങ്കില്‍ ഗര്‍ഭധാരണത്തിന് മുമ്പ് കഴിക്കണം എന്നാണ് കണക്ക് . മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ കഴിക്കുകയാണെങ്കില്‍, അതില്‍ വിറ്റാമിന്‍ എ ഇല്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഗര്‍ഭത്തിന്റെ ആദ്യ ത്രിമാസത്തില്‍ ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.
ഫോളിക്ക് ആസിഡിന്റെ ഗുണം കുഞ്ഞിന്
ഗർഭകാലത്ത് കൃത്യമായ അളവിൽ ഫോളിക്ക് ആസിഡ് ലഭിക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും വളരെ പ്രാധാന്യമുള്ള ഒന്നാണ്.
മാസം തികയാതെയുള്ള പ്രസവം, സ്പീന ബിഫിഡ പോലുള്ള ജനിതക രോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാധ്യത കുറയ്ക്കാൻ ഫോളിക്ക് ആസിഡ് സഹായിക്കുന്നു.
ഫോളിക്ക് ആസിഡിന്റെ ഗുണം അമ്മയ്ക്ക്
അമ്മമാര്‍ നേരിടാറുള്ള വിവിധ തരം ഗര്‍ഭകാല സങ്കീര്‍ണതകളില്‍ നിന്നും സംരക്ഷണം നൽകാൻ ഫോളിക്ക് ആസിഡിന് സാധിക്കും. ഗര്‍ഭകാല രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം വിവിധ തരം അര്‍ബുദങ്ങള്‍, ആഘാതം, മറവി രോഗം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാൻ ഫോളിക്ക് ആസിഡ് സഹായിക്കും .
ഈ രോഗങ്ങളുള്ളവര്‍ ശ്രദ്ദിക്കുക
കുഞ്ഞിനെ ആസൂത്രണം ചെയ്യുന്നതിനോ ഗര്‍ഭധാരണത്തിനോ മുൻപേ തന്നെ ഫോളിക് ആസിഡ് കഴിക്കണമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കരള്‍ രോഗം, വൃക്കരോഗം അല്ലെങ്കില്‍ ഡയാലിസിസ്, ടൈപ്പ് 2 പ്രമേഹം, ആമാശയ നീര്‍കെട്ട്, ആസ്ത്മ, അപസ്മാരം, സോറിയാസിസ്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉള്ള അമ്മമാർക്ക് കൂടിയ അളവിൽ ഫോളിക്ക് ആസിഡ് ആവശ്യമായി വരാം, അത്തരം സാഹചര്യങ്ങളിൽ ഭക്ഷണത്തിന് പുറമെ ഫോളിക്ക് ആസിഡ് സപ്ലിമെന്റുകള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം. എന്നാല്‍, കൂടുതല്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനാൽ പ്രസവത്തിന് മുമ്പ് വിറ്റാമിന്റെ ശരിയായ അളവ് ഉറപ്പാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കുക.
Also Read: ഗർഭകാലത്ത് അനോമലി സ്കാനിംഗ് ആവശ്യമാണോ?
സംഗ്രഹം
ഫോളിക് ആസിഡ് അഥവാ വൈറ്റമിൻ B9. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ഇവ അത്യന്താപേക്ഷിതമാണ്, ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ഇത് വളരെ അത്യാവശ്യമായ ഒന്നാണ്, ഫോളിക്ക് ആസിഡിന്റെ അപര്യാപ്‌തത അമ്മയ്ക്കും കുഞ്ഞിനും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്.
ഫോളിക്ക് ആസിഡിന്റെ പ്രാധാന്യവും ഏതുതരം ഭക്ഷണങ്ങളിലൂടെയാണ് അത് ലഭിക്കുക തുടങ്ങിയ കാര്യങ്ങൾ നമ്മൾ ഇവിടെ ചർച്ച ചെയ്തു കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് KJK ഹോസ്പിറ്റലുമായി ബന്ധപ്പെടുക
Feel free to contact us for appointments and queries.
Phone Numbers: 0471-2544080, 2544706
Email: info@kjkhospital.com
Subscribe to KJK Hospital YouTube Channel for more informative videos on women’s health